ചെറുതുരുത്തി : ചെറുതുരുത്തി തടയണയുടെ ഷട്ടറുകളിൽ ചോർച്ചയെത്തുടർന്ന് വലിയതോതിൽ വെള്ളം പാഴാകുന്നു. തടയണയുടെ ഷട്ടറുകൾ യോജിപ്പിക്കുന്ന ഭാഗങ്ങളിലെ റബ്ബർ ബുഷുകൾ യഥാക്രമം ബന്ധിപ്പിക്കാത്തതാണ് തകരാറിന് കാരണം. ഇതേത്തുടർന്ന് മുപ്പതിലധികം ഷട്ടറുകളിൽ ഭൂരിഭാഗത്തിലും വെള്ളം ചോരുന്ന നിലയിലാണ്.
ഇത്തരത്തിൽ പുഴയിൽ കെട്ടിനിർത്തിയ വെള്ളത്തിന്റെ നല്ലൊരുഭാഗവും ഒഴുകിപ്പോകുകയാണ്. നിലവിൽ തടയണ കവിഞ്ഞ് വെള്ളം ഒഴുകിപ്പോകുന്ന നിലയിലാണ് തടയണയുടെ സംവിധാനം. എന്നാൽ, ഇപ്പോൾ നിയന്ത്രണാതീതമായി വെള്ളം ഒഴുകിപ്പോകുകയാണ്. ഇതുമൂലം തടയണയുടെ മേച്ചേരിക്കുന്ന് പമ്പുഹൗസ് പ്രദേശത്ത് വെള്ളം കുറഞ്ഞുവരുകയാണ്. പമ്പുഹൗസിൽ അടുത്തിടെ ഉന്നതശേഷിയുള്ള രണ്ടു പുതിയ മോട്ടോറുകൾ സ്ഥാപിച്ചിരുന്നതിനാൽ ദിനംപ്രതി കൂടിയ അളവിൽ വെള്ളം ആവശ്യമുള്ള സ്ഥിതിയാണ്. ഇതിനിടയിലാണ് ഷട്ടറിലെ ചോർച്ച മൂലം വെള്ളം ഒഴുകിപ്പോകുന്നത്. കനത്ത വേനലിൽ കുടിവെള്ളപ്രശ്നങ്ങൾ രൂക്ഷമായ മേഖലയിൽ തടയണ വന്നതോടെയാണ് ആശ്വാസമായത്. എന്നാൽ, തടയണയ്ക്ക് സമയാസമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വെള്ളം പാഴായിപ്പോകുകയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..