ചെറുതുരുത്തി കോഴിമാംപറമ്പ് ഭഗവതീക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണം
ചെറുതുരുത്തി : ചെറുതുരുത്തി കോഴിമാംപറമ്പ് ഭഗവതീക്ഷേത്രത്തിൽ പൊങ്കാല ഉത്സവം നടന്നു. നൂറുകണക്കിന് സ്ത്രീകൾ പൊങ്കാല സമർപ്പണത്തിനായി എത്തി. ക്ഷേത്രംതന്ത്രി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പൂജകൾക്കുശേഷം പൊങ്കാല അടുപ്പിലേക്ക് ആദ്യം തീ പകർന്നു. തുടർന്ന് ഭക്തർ പൊങ്കാലപ്പായസം തയ്യാറാക്കി സമർപ്പണം നടത്തി.
കോഴിമാം പറമ്പ് ക്ഷേത്രം മേൽശാന്തി പുത്തില്ലത്ത് നാരായണൻ എമ്പ്രാന്തിരി, ക്ഷേത്രം ട്രസ്റ്റ് മണ്ണഴി മന നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..