പ്ലാന്റേഷനിൽ കണ്ടെത്തിയ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയും ആനകളും
അതിരപ്പിള്ളി : പ്ലാന്റേഷൻ മേഖലയിൽ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. ഇത്തവണ പ്ലാന്റേഷൻ കോർപറേഷൻ ഡിവിഷൻ രണ്ടിലാണ് ആനക്കുട്ടിയും സംഘവുമെത്തിയത്. തിങ്കളാഴ്‌ച രാവിലെ ടാപ്പിങ് തൊഴിലാളികളാണ് റബ്ബർത്തോട്ടത്തിനിടയിൽ നിൽക്കുന്ന ആനക്കൂട്ടത്തിനിടയിൽ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടത്.
ഒമ്പത് വലിയ ആനകളും രണ്ട് കുട്ടികളുമടക്കം 11 ആനകളാണ് ഈ പ്രദേശത്തുനിന്ന് മാറാതെ നിന്നത്.
മാസങ്ങൾക്കുമുമ്പ് ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ ആരോഗ്യവാനാണ്. ഇതിനെ കണ്ടെത്തി ചികിത്സ നൽകാൻ വനപാലകർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വനപാലകർക്ക് പിടിക്കാനായിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയിൽ ഈ മേഖലയിൽ ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടിരുന്നതായി തൊഴിലാളികൾ പറഞ്ഞു. പുലി ആനക്കുട്ടികളെ ആക്രമിക്കാൻ ശ്രമിക്കുന്നത് എതിർക്കാൻ ആനകൾ ചിന്നംവിളിച്ചതാണോയെന്ന് സംശയമുണ്ട്. ഇതാകാം ആനകൾ ജനവാസമേഖലയിൽനിന്ന് മാറാതെ നിൽക്കുന്നതിന് കാരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..