തണ്ണീർപ്പന്തലിൽനിന്ന് മലിനജലമെന്ന് പരാതി


1 min read
Read later
Print
Share

മലിനജലം ലഭിച്ച കണ്ണൻകുഴിയിലെ തണ്ണീർപ്പന്തൽ

അതിരപ്പിള്ളി : അതിരപ്പിള്ളിക്കു സമീപത്തുള്ള കണ്ണൻകുഴിയിലെ തണ്ണീർപ്പന്തലിൽനിന്ന് മലിനജലം ലഭിച്ചതായി പരാതി. വാട്ടർ എ.ടി.എമ്മിൽ ഒരു രൂപ നാണയമിട്ടാൽ കുപ്പികളിൽ ഒരു ലിറ്റർ ശുദ്ധീകരിച്ച വെള്ളം ലഭിക്കുമെന്നാണ് പറയുന്നത്‌. എന്നാൽ, കണ്ണൻകുഴി തണ്ണീർപ്പന്തലിൽനിന്ന് മലിനജലമാണ് വരുന്നത്. വെള്ളത്തിന് ദുർഗന്ധവുമുണ്ട്. ചില തണ്ണീർപ്പന്തലുകളിൽ ഒറ്റരൂപ നാണയമിട്ടാൽ അര ലിറ്റർ വെള്ളം മാത്രമേ ലഭിക്കുന്നുള്ളൂ. ചിലയിടത്ത് വെള്ളം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. എന്നാൽ, സാങ്കേതികത്തകരാറാണെന്നാണ് അധികൃതർ പറയുന്നത്.

അതിരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷങ്ങൾ മുടക്കിയാണ് തണ്ണീർപ്പന്തലുകൾ നിർമിച്ചത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണിത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..