• മുരിയാട് ഗ്രാമപ്പഞ്ചായത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കുള്ള മത്സ്യബന്ധന വലയുടെയും വള്ളത്തിന്റെയും വിതരണം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
മുരിയാട് : മുരിയാട് കായലിനെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മുരിയാടിന്റെ കാർഷികസാധ്യത വിപുലപ്പെടുത്താൻ പരിഗണന നൽകുമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഗ്രാമപ്പഞ്ചായത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന വലയും വള്ളവും വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
പച്ചക്കുട പദ്ധതിയുടെയും ഗ്രീൻ മുരിയാട് പദ്ധതിയുടെയും ഭാഗമായി മുരിയാട് പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 4.70 ലക്ഷം രൂപ ചെലവഴിച്ചാണ് വെള്ളവും വലയും വിതരണം ചെയ്തത്. അഞ്ച് ഫൈബർ വള്ളവും 28 പേർക്ക് വലയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം.എം. ജിബിന പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, കെ.യു. വിജയൻ, ഭരണസമിതി അംഗങ്ങളായ നിതാ അർജുനൻ, സുനിൽ കുമാർ എ.എസ്., നിജി വത്സൻ, നിഖിതാ അനൂപ്, മനീഷാ മനീഷ്, എ.ഡി.എ. മിനി. എസ്., ഫിഷറീസ് ഉദ്യോഗസ്ഥരായ വസന്തകുമാരി, അനിൽകുമാർ, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..