അരിക്കൊമ്പൻ: ഞായറാഴ്ചത്തേത് മൂന്നാമത്തെ ഉപരോധം


1 min read
Read later
Print
Share

അതിരപ്പിള്ളി : അരിക്കൊമ്പൻ വിഷയത്തിൽ മൂന്നാമത്തെ റോഡ് ഉപരോധസമരമായിരുന്നു ഞായറാഴ്ചത്തേത്. ജനകീയസമരസമിതിയുടെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ചത്തെ സമരം.

ആനയെക്കൊണ്ടുപോകാൻ റോഡ് നന്നാക്കാൻ വാഹനങ്ങളെത്തിച്ചപ്പോഴും ട്രയൽ റണ്ണിനായി വാഹനങ്ങൾ എത്തിച്ചപ്പോഴും വനംവകുപ്പിന്റെ വാഴച്ചാൽ ചെക്ക്‌പോസ്റ്റിൽ രണ്ടുതവണ വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിച്ചിരുന്നു.

വനംവകുപ്പെത്തിച്ച വാഹനങ്ങൾ തിരിച്ചുവിട്ടതിന് ശേഷമാണ് അന്ന് റോഡ് ഉപരോധിച്ചിരുന്നത്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആതിരാ ദേവരാജൻ, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജ്, ജില്ലാപഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാന്റി ജോസഫ്, എം.ഡി. ബാഹുലേയൻ, സി.വി. ആന്റണി, പി.പി. പോളി, കെ. ജേക്കബ്ബ്, ലിജോ ജോൺ, പഞ്ചായത്തംഗങ്ങളായ സി.സി. കൃഷ്ണൻ, കെ.എം. ജയചന്ദ്രൻ, മനു പോൾ, സനീഷ ഷെമി, ശാന്തി വിജയകുമാർ, വാഴച്ചാൽ ഊരുമൂപ്പത്തി ഗീത, ഫാ. ക്രിസ്റ്റി മരത്തോന്ത്ര, ഫാ. ജിയോ കൈതാരത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..