ചെറുതുരുത്തി : വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികയുടെ മൃതദേഹമേറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറാകാഞ്ഞതോടെ വരവൂർ ഗ്രാമപ്പഞ്ചായത്ത് അധികൃതരും പോലീസും മൃതദേഹമേറ്റെടുത്ത് സംസ്‌കരിച്ചു. വരവൂർ സ്‌കൂളിനുസമീപം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മേലേപ്പുരയ്ക്കൽ വീട്ടിൽ ദേവകി (കമലം-77)യാണ് മരിച്ചത്.
വീട്ടിൽനിന്ന് ശബ്ദമൊന്നും കേൾക്കാതായതോടെ നാട്ടുകാർ വീടിന്റെ ഓട് പൊളിച്ചുനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. ചെറുതുരുത്തി എസ്.ഐ. കെ.സി. ഫക്രുദീന്റെ നേതൃത്വത്തിൽ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും ഏറ്റെടുക്കാൻ ബന്ധുക്കളാരും തയ്യാറായില്ല. ഇതോടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
തുടർന്ന് വാർഡ് അംഗം സേതുമാധവൻ, വരവൂർ പഞ്ചായത്ത് സെക്രട്ടറി എൻ.എം. ഷെരീഫുമായി ബന്ധപ്പെട്ടപ്പോൾ പഞ്ചായത്ത് ചെലവിൽ മൃതദേഹം സംസ്കരിക്കാൻ നിർദേശം നൽകിയതോടെ ചെറുതുരുത്തി പുണ്യതീരം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..