ചെറുതുരുത്തി : ചോർച്ച തടയാൻ നടപടിയെടുക്കാത്തതിനെത്തുടർന്ന് ചെറുതുരുത്തി തടയണയിൽ ഒന്നര അടിയോളം വെള്ളം താഴ്ന്നു. വെള്ളം തടയണയുടെ ഷട്ടറുകളിൽക്കൂടി ചോർന്നു പാഴായിപ്പോകുകയാണ്. എന്നാൽ ഷട്ടറുകളുടെ റീപ്പറുകൾ അകന്നുള്ള ചോർച്ച തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. തടയണയിൽ വെള്ളം നിറഞ്ഞുനിന്ന പല ഭാഗത്തും കര കണ്ടുതുടങ്ങി. വെള്ളം വറ്റുന്നതോടെ തീരങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഭാരതപ്പുഴയിൽ വെള്ളം കുറയുന്ന സാഹചര്യത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ മലമ്പുഴ ഡാം തുറന്ന് വെള്ളം ഒഴുക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് കത്തു നൽകിയിരുന്നു. മലമ്പുഴ ഡാം തുറന്നാലും ചെറുതുരുത്തി തടയണയിലെ ഈ ചോർച്ച മൂലം വെള്ളം പാഴായിപ്പോകും. അതുകൊണ്ട് അടിയന്തരമായി ഷട്ടറുകളിലെ ചോർച്ച അടയ്ക്കണമെന്ന ആവശ്യം ശക്തമാണ്. ഭാരതപ്പുഴയിൽ നിർമിച്ച തടയണകൾ പലതും കൃതൃസമയത്തു അറ്റകുറ്റപ്പണികൾ നടത്താത്തതു മൂലമാണ് തകർന്നു പോയിട്ടുള്ളത്. ചെറുതുരുത്തി തടയണയ്ക്കു ഈ അവസ്ഥ വരാതിരിക്കാനുള്ള അടിയന്തര നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..