ചെറുതുരുത്തി : ദേശമംഗലം കൊണ്ടയൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഏഴുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൊടിയേറി. തന്ത്രി തീയന്നൂർ ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റുകർമം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി കൃഷ്ണകുമാർ നമ്പൂതിരിപ്പാട്, ക്ഷേത്രഭാരവാഹികളായ പി.പി. നന്ദകുമാർ, പ്രസാദ് മുടത്തിപറമ്പിൽ, മോഹനൻ കരുനാഗത്ത്, ഗോപി കൊണ്ടയൂർ പിഷാരം തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ചെണ്ടമേളവും അത്താഴപൂജ, ശ്രീഭൂതബലി തുടങ്ങിയവയും നടന്നു. ഞായറാഴ്‌ച വൈകീട്ട് ഭാരതപ്പുഴയിൽ ഗജവീരന്മാരുടെ അകമ്പടിയോടുകൂടി ആറാട്ടുത്സവം നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..