അതിരപ്പിള്ളി : പഞ്ചായത്തിലെ വാച്ചുമരം ആദിവാസി ഊരിലെ വീടുകൾ സൗജന്യമായി വൈദ്യുതീകരിച്ച് എൻജിനീയറിങ് വിദ്യാർഥികൾ. അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളേജിലെ ഇലക്‌ട്രിക്കൽ വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിലാണ് വീടുകളിലെ വയറിങ് പ്രവൃത്തികളുടെ പുനരുദ്ധാരണം നടത്തിയത്.
പ്രവൃത്തികൾ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി 35 വീടുകളുടെ ഇലക്‌ട്രിക് വർക്കുകളുടെ പുനരുദ്ധാരണമാണ് നടത്തുന്നത്. ആദ്യഘട്ടത്തിൽ 18 വീടുകളിലെ വയറിങ്ങുകൾ പുനഃസ്ഥാപിക്കും. ഇതിനുപുറമേ പുതിയ ബൾബുകൾ, ഫാനുകൾ എന്നിവയും പെയിന്റിങും ചെയ്തുനൽകും.
പഞ്ചായത്ത് പ്രസിഡന്റ് ആതിരാ ദേവരാജൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, വാർഡ് മെമ്പർ അഷിതാ രമേഷ്, കോളേജ് അധികൃതർ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..