അതിരപ്പിള്ളി : കാട്ടുപോത്തിന്റെ ആക്രമണത്തിൽ താത്‌കാലിക ഫോറസ്റ്റ് വാച്ചർക്ക് പരിക്കേറ്റു. തവളക്കുഴിപ്പാറ ഊരിലെ അരവിന്ദാക്ഷ (61) നാണ് പരിക്കേറ്റത്.
തവളക്കുഴിപ്പാറ വനമേഖലയിലെ തുമ്പിക്കൈ പാറയിലേക്ക് കാട്ടുതീ ഫയർ വാച്ചിങ്ങിനായി പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. കാടിനിടയിൽ നിന്ന് കാട്ടുപോത്ത് ഓടിയെത്തി കുത്തിയിടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് കാട്ടുപോത്ത് വനത്തിലേക്ക് ഓടിപ്പോയി. ഉടൻതന്നെ വാച്ചുമരത്ത് എത്തിക്കുകയും അവിടെനിന്ന് അതിരപ്പിള്ളിയിലെ 108 ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒന്പതോടെയാണ് സംഭവം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..