വേതനം കിട്ടിയിട്ട് മാസങ്ങൾ, വനം വാച്ചർമാർ പണിമുടക്കുന്നു


1 min read
Read later
Print
Share

അതിരപ്പിള്ളി : കാടിനെ കാക്കാൻ പണിയെടുക്കുന്ന ഫോറസ്റ്റ് വാച്ചർമാർക്ക് വേതനം കിട്ടിയിട്ട് മാസങ്ങളായി. ചാലക്കുടി ഡിവിഷൻ പരിയാരം റേഞ്ചിലെ ഫോറസ്റ്റ് താത്‌കാലിക വാച്ചർമാർ പണിമുടക്ക് ആരംഭിച്ചു. ഇതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ നിർമിച്ച സൗരോർജവേലികളും മറ്റും അറ്റകുറ്റപ്പണികൾ നടത്താനോ വന്യമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങിയാൽ ഓടിക്കാനോ ആളില്ലാതായി.

കുറേമാസങ്ങളായി ഇവർക്ക് കൃത്യമായി വേതനം ലഭിക്കാറില്ല. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ നടത്തിയ വനസൗഹൃദസദസ്സിൽ വാച്ചർമാർ ഭൂരിഭാഗംപേർക്കും മാർച്ച് വരെയുള്ള വേതനം നൽകിയതായി ഉയർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വേതനം ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല.

വനം വാച്ചർമാർക്ക് എത്രയും പെട്ടെന്ന് വേതനം നൽകണമെന്ന് കർഷക കോൺഗ്രസ് അതിരപ്പിള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു പറമ്പി അധ്യക്ഷനായി. സി.ഒ. ബേബി, ജോർജ് വെണ്ണാട്ടുപറമ്പിൽ, മുരളി ചക്കന്തറ, മെമ്പർമാരായ ജയചന്ദ്രൻ, മനു എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..