ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ കാടുപിടിച്ച പഴയ അങ്കണവാടി കെട്ടിടം
ചെറുതുരുത്തി : ചെറുതുരുത്തി ഗവ. സ്കൂളിനു മുന്നിലെ കാടുപിടിച്ച അങ്കണവാടി കെട്ടിടം പൊളിക്കാൻ നടപടിയായി. പുതിയ അങ്കണവാടി കെട്ടിടം നിർമിച്ചതോടെ പഴയ ഓടിട്ട അങ്കണവാടി കെട്ടിടം കാടുപിടിച്ച നിലയിലായിരുന്നു.
ഇഴജന്തുക്കളുടെ താവളവുമായി. ഈ പഴയ കെട്ടിടം നിൽക്കുന്നത് സ്കൂളിലെ ഹയർസെക്കൻഡറി ബ്ലോക്കിന്റെ അടുത്തായതിന്റെ ആശങ്കയും കുട്ടികൾക്കും പൊതുജനങ്ങൾക്കുമുള്ള അപകട ഭീഷണിയും സംബന്ധിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ പഞ്ചായത്ത് വള്ളത്തോൾ നഗർ ഡിവിഷൻ അംഗം പി. സാബിറ, പഞ്ചായത്ത്് പ്രസിഡന്റ് ഷേക്ക്് അബ്ദുൾ കാദർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വേണ്ട നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
പൊതുമരാമത്ത് എൻജിനീയർ അടങ്ങുന്ന സംഘം പരിശോധന നടത്തുകയും ചെയ്തു. അടുത്ത അധ്യയനവർഷത്തിനു മുമ്പു പൊളിച്ചു നീക്കാനാണ് ഉത്തരവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..