• അതിരപ്പിള്ളിയിൽ അഡ്വഞ്ചർ പാർക്ക് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
അതിരപ്പിള്ളി : വെറ്റിലപ്പാറ വിമുക്തഭട കോളനി സ്ഥലത്ത് അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം സഞ്ചാരികൾക്കായി അഡ്വഞ്ചർ പാർക്ക് തുടങ്ങി. വ്യവസായമന്ത്രി പി. രാജീവ് പാർക്ക് ഉദ്ഘാടനം ചെയ്തു. സനീഷ് കുമാർ ജോസഫ് എം.എൽ.എ. അധ്യക്ഷനായിരുന്നു.
സ്വീപ്പ്‌ലൈൻ, സ്കൈ സൈക്ലിങ് എന്നിവയുൾപ്പെടെ ഒരു ഫാം ടൂറിസം സംരംഭമാണിത്.
അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആതിരാ ദേവരാജൻ, വൈസ്. പ്രസിഡന്റ് സൗമിനി മണിലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജെനീഷ് പി. ജോസ്, മെമ്പർമാരായ എം. ജയചന്ദ്രൻ, സനീഷാ ഷെമി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..