• പള്ളം പമ്പ് ഹൗസ് പ്രദേശത്ത് മാലിന്യം തള്ളുന്ന ഇടം ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജിന്റെ നേതൃത്വത്തിൽ അധികൃതർ പരിശോധിക്കുന്നു
ചെറുതുരുത്തി : മാലിന്യങ്ങൾ തള്ളുന്ന സംഭവത്തിൽ നടപടിയുമായി ദേശമംഗലം ഗ്രാമപ്പഞ്ചായത്ത്.
കുടിവെള്ളം വിതരണം ചെയ്യുന്ന പള്ളം പമ്പ് ഹൗസ് മുതൽ സംസ്ഥാനപാത വരെയുള്ള ഭാഗത്ത് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ പുഴുവരിക്കുന്ന കവറുകൾ, ചാക്കിലാക്കി തള്ളിയ അറവു മാലിന്യങ്ങൾ തുടങ്ങിയവ ആരോഗ്യഭീഷണി ഉയർത്തുന്നതു സംബന്ധിച്ചു മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
മഴ പെയ്്താൽ ഇതെല്ലാം ഒഴുകി പുഴവെള്ളത്തിൽ കലരുന്ന സാഹചര്യത്തിലാണ് ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, മെഡിക്കൽ സംഘം, ചെറുതുരുത്തി പോലീസ് എന്നിവർ ചേർന്ന് പരിശോധന നടത്തിയത്.
പരിശോധനയിൽ മാലിന്യം നിക്ഷേപിച്ച ഒരു വ്യക്തിയെ കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..