• അരൂർമുഴി പള്ളിയിൽ ഊട്ടുതിരുനാളിന് ഫാ. പീറ്റർ കാച്ചപ്പിള്ളി കൊടിയേറ്റുന്നു
അതിരപ്പിള്ളി : അരൂർമുഴി സെയ്ന്റ് പോൾസ് പള്ളിയിൽ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഫാ. പീറ്റർ കാച്ചപ്പിള്ളി കൊടിയേറ്റി. മേയ് ഒന്നിനാണ് തിരുനാൾ.
തിങ്കളാഴ്ച രാവിലെ 10-ന് തിരുനാൾ ദിവ്യബലിക്ക് ഫാ. ജെറിൻ ഐനിക്കാട് മുഖ്യകാർമികനാകും. തുടർന്ന് ഊട്ടുനേർച്ച നടക്കും. വൈകീട്ട് ആറിന് ഇടവക ദിനാഘോഷം നടക്കും. പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺ. വിൽസൺ ഈരത്തറ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കുടുംബസമ്മേളന യൂണിറ്റുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയുണ്ടാകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..