പുഴയിൽ അപകടമുന്നറിയിപ്പ് ബോർഡ് അവഗണിച്ച് ചാലക്കുടി പുഴയിൽ കുളിക്കാൻ പോകുന്ന വിനോദസഞ്ചാരികൾ
അതിരപ്പിള്ളി : വെറ്റിലപ്പാറ പാലത്തിനുസമീപം ചാലക്കുടിപ്പുഴയിൽ വിദ്യാർഥികൾ മുങ്ങിമരിച്ചിടത്ത് വനപാലകർ സ്ഥാപിച്ച അപകടമുന്നറിയിപ്പ് ബോർഡ് അവഗണിച്ചും വിനോദസഞ്ചാരികൾ ഇറങ്ങുന്നു. കഴിഞ്ഞദിവസം ഈ ഭാഗത്ത് വിനോദസഞ്ചാരികൾ പുഴയിൽ ഇറങ്ങി കുളിച്ചു. തുടർന്ന് അതിരപ്പിള്ളി പോലീസെത്തി വിനോദസഞ്ചാരികളെ പുഴയിൽനിന്ന് കയറ്റിവിട്ടു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇതേത്തുടർന്ന് അധികൃതർ ഈ ഭാഗം കയർകെട്ടി തിരിച്ച് അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. പുഴയിലേക്ക് ഇറങ്ങുന്ന വഴിയും അടച്ചുകെട്ടിയിരുന്നു. മേഖലയിൽ ദുരന്തങ്ങൾ ഒഴിവാക്കാൻ പുഴയിൽ അപകടഭീഷണി ഇല്ലാത്തിടത്ത് കുളിക്കടവ് നിർമിച്ച് സഞ്ചാരികൾക്ക് കുളിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുഴയിൽ അപകടങ്ങൾ ഒഴിവാക്കാൻ വനസംരക്ഷണസമിതി പ്രവർത്തകരെ നിയോഗിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ വനംവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..