• ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന റോബോട്ടിക് എക്‌സ്‌പോ വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ചു നിലവിളക്കുകൊളുത്തി ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എ.വി. വല്ലഭൻ ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി : മൊബൈൽ സംവിധാനത്തിലൂടെ വിദൂരനിയന്ത്രണ സംവിധാനം ഉപയോഗിച്ചു നിലവിളക്കു കൊളുത്തി ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ റോബോട്ടിക് എക്സ്പോ ഉദ്ഘാടനം. സ്കൂളിലെ ടിങ്കറിങ് ലാബ്, പഴയന്നൂർ ബി.ആർ.സി. എന്നിവയുടെ നേതൃത്വത്തിലാണ് ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾക്കായി റോബോട്ടിക് എക്‌സ്‌പോ സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എ.വി. വല്ലഭൻ എക്‌സ്‌പോ ഉദ്‌ഘാടനം െചയ്തു. വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേക്ക് അബ്ദുൾ കാദർ അധ്യക്ഷത വഹിച്ചു. പി. സാബിറ, എൻ.ജെ. ബിനോയ്, പി. നിർമലാദേവി, പി.എം. നൗഫൽ, കെ.ആർ. സ്മിത, ആൻസിയമ്മ മാത്യു, പി.എ. യൂസഫ്, താജുന്നീസ, തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..