പുളിയിലപ്പാറയിൽ വൈദ്യുതിക്കമ്പിയിലേക്ക് ഒടിഞ്ഞുവീണ മരം
അതിരപ്പിള്ളി : കെ.എസ്.ഇ.ബി. വാച്ചുമരം ഫീഡറിൽ വാൽവ് ഹൗസിനും പുളിയിലപ്പാറയ്ക്കും ഇടയിൽ വൈദ്യുതിക്കമ്പിയിലേക്ക് മരം വീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഒരു വൈദ്യുതിക്കാൽ ഒടിയുകയും രണ്ടെണ്ണം ചെരിയുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പരിയാരം സെക്ഷനിലെ ജീവനക്കാരെത്തി വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. വേനൽമഴയോടൊപ്പമുള്ള കാറ്റിൽ മരങ്ങൾവീണ് വൈദ്യുതിവിതരണം തടസ്സപ്പെടുന്നത് പതിവായതോടെ ജീവനക്കാർക്ക് ഒാടിനടന്ന് ജോലിചെയ്യേണ്ട സ്ഥിതിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..