അതിരപ്പിള്ളി : വിനോദസഞ്ചാര മേഖലയിലെ പല ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ സമീപത്തും മാലിന്യം കുന്നുകൂടുന്നു. വിനോദസഞ്ചാരികൾ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിച്ചശേഷം അവിടെത്തന്നെ ഇട്ടിട്ട് പോകുന്നതാണ് മാലിന്യം കുന്നുകൂടാൻ കാരണം.
വെറ്റിലപ്പാറ പാലത്തിന്റെ സമീപമുള്ള ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിന്റെ പിറകിൽ മാലിന്യക്കൂമ്പാരം കിടക്കുന്നുണ്ട്.
ദിവസവും നൂറുകണക്കിന് ആളുകൾ വന്നെത്തുന്ന സ്ഥലത്താണ് മാലിന്യം തള്ളുന്നത്.
വേനൽമഴ പെയ്തതോടെ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ചീഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ട്.
ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
മഴ പെയ്യുമ്പോൾ ഇവിടെനിന്ന് ഒഴുകുന്ന മാലിന്യം ചാലക്കുടിപ്പുഴയിലേക്കാണ് എത്തുന്നത്.
ദുർഗന്ധം വമിച്ചുതുടങ്ങിയിട്ടും ഈ മാലിന്യങ്ങൾ ഇവിടെനിന്ന് നീക്കാനോ സംസ്‌കരിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..