കേരള കലാമണ്ഡലത്തിനു സമീപം റോഡിന് ഇരുവശത്തുമുള്ള മാലിന്യക്കൂമ്പാരം സി.പി.എം. പ്രവർത്തകർ വൃത്തിയാക്കുന്നു
ചെറുതുരുത്തി : സി.പി.എം. സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സംസ്ഥാനപാതയ്ക്കരികിലെ മാലിന്യക്കൂമ്പാരം വൃത്തിയാക്കി. കേരള കലാമണ്ഡലത്തിനു സമീപം റോഡിന് ഇരുവശവും വലിയ തോതിലുള്ള മാലിന്യങ്ങളാണ് വൃത്തിയാക്കിയത്.
സി.പി.എം. ഏരിയ കമ്മിറ്റിയംഗവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ഷെയ്ഖ് അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.ആർ. ഗിരീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.അനിൽ, സി.പി. ഹരിദാസ്, പി.നിർമ്മലാദേവി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..