അതിരപ്പിള്ളി : തുമ്പൂർമുഴി വനത്തിൽ കാലടി സ്വദേശിയായ യുവതിയെ സഹപ്രവർത്തകൻ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കാലടി പോലീസും ചാലക്കുടി അഗ്നി രക്ഷാസേനയും ചൊവ്വാഴ്ച ചാലക്കുടിപ്പുഴയിൽ തിരച്ചിൽ നടത്തി. യുവതിയുടെ ബാഗ് പുഴയിൽ ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാഗിനായി വെറ്റിലപ്പാറ - ചിക്ലായി ഭാഗത്ത് തിരച്ചിൽ നടത്തിയത്.
ബാഗും യുവതി ധരിച്ചിരുന്ന സൂപ്പർമാർക്കറ്റിലെ യൂണിഫോമിന്റെ ഒരു ഭാഗവും പുഴയിൽനിന്ന് ഉച്ചയോടെ കണ്ടെത്തി. ഏപ്രിൽ 29-നാണ് കാലടി ചെങ്ങൽതോട് പറക്കാട്ട് വീട്ടിൽ സനലിന്റെ ഭാര്യ ആതിര(26)യെ സഹപ്രവർത്തകനും അടിമാലി സ്വദേശിയുമായ പാപ്പിനശ്ശേരി അഖിൽ (32) തുമ്പൂർമുഴി വനത്തിലെത്തിച്ച് കൊലപ്പെടുത്തിയത്.
അഖിലിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വനമേഖലയിൽ നടത്തിയ തിരച്ചിലിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ആതിരയുടെ മൃതദേഹം കണ്ടെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..