അതിരപ്പിള്ളി : പഞ്ചായത്തിലെ പൊകലപ്പാറ കോളനിയിലുള്ളവർക്ക് സഹായഹസ്തവുമായി നഴ്‌സുമാർ.
ജില്ലാതല നഴ്‌സസ് വാരാചരണത്തിന്റെ ഭാഗമായി നഴ്‌സുമാർ പൊകലപ്പാറ ആദിവാസി കോളനി സന്ദർശിച്ച് വീട്ടാവശ്യങ്ങൾക്കുള്ള പാത്രങ്ങൾ നൽകി. അതിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ ഉദ്ഘാടനം ചെയ്തു. ഏഴുതരം പാത്രങ്ങളാണ് വിതരണം ചെയ്തത്.
റേഞ്ച് ഓഫീസർ ആർ. രാജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ എം. മനോജ്, വനസംരക്ഷണസമിതി സെക്രട്ടറി ഷാനിബ്, അങ്കണവാടി ടീച്ചർ അജിത, ആശാവർക്കർ സബീന തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..