അതിരപ്പിള്ളി : ഏഴാറ്റുമുഖം ആനപ്രേമി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്ലാന്റേഷൻ റോഡിൽ ശുചീകരണ പ്രവർത്തനം നടത്തി. വിനോദസഞ്ചാരികൾ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കാരണം തോട്ടം തൊഴിലാളികൾക്കും വന്യമൃഗങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായാണ് കൂട്ടായ്മ ശുചീകരണപ്രവൃത്തികൾ നടത്തിയത് അയ്യമ്പുഴ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൽസി ബിജു ഉദ്ഘാടനം നിർവഹിച്ചു.
ഏഴാറ്റുമുഖം പ്ലാന്റേഷൻ ചെക്ക് പോസ്റ്റ് മുതൽ വെറ്റിലപ്പാറ പാലം വരെയുള്ള പ്ലാന്റേഷൻ റോഡിന്റെ ഇരുവശത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും നീക്കം ചെയ്തു. പ്ലാന്റേഷൻ കോർപറേഷന്റെ അനുമതിയോടെ നടത്തിയ ശുചീകരണത്തിന് പരിസ്ഥിതിപ്രവർത്തകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ജിലേഷ് ചന്ദ്രൻ, വ്ലോഗർമാരായ സുബിൻ നീർമാതളം, എബി മോൾ നീർമാതളം, രാജേന്ദ്രൻ വെറ്റിലപ്പാറ, ഡിജോ ഡേവിസ്, സുധീപ് മംഗലശ്ശേരി, വിജീഷ്, വിഷ്‌ണു, ടി. ജി. സുരേഷ്, ആദർശ്, സജിൽ ഷാജു, അനീഷ് എന്നിവർ നേതൃത്വം നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..