• മലക്കപ്പാറ വനംവകുപ്പ് ചെക്പോസ്റ്റിന്റെ പുതിയ കെട്ടിടം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. തുറക്കുന്നു
അതിരപ്പിള്ളി : അതിർത്തിഗ്രാമമായ മലക്കപ്പാറയിൽ കേരള-തമിഴ്‌നാട് അതിർത്തിയോടുചേർന്ന് ആനമല റോഡരികിൽ വനംവകുപ്പിന്റെ പുനർനിർമിച്ച ചെക്ക്‌പോസ്റ്റ് കെട്ടിടം തുറന്നു. നേരത്തെയുണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കംകൊണ്ട് തകരാറിലായപ്പോഴാണ് ആധുനികരീതിയിൽ കേരള തനിമയോടെ പുതിയ കെട്ടിടം നിർമിച്ചത്.
പുതിയ കെട്ടിടം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. നബാർഡ് ഫണ്ട് വിനിയോഗിച്ച് 75 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്.
വിനോദസഞ്ചാരികൾക്കും ജീവനക്കാർക്കും അടിസ്ഥാനസൗകര്യങ്ങൾ, ആദിവാസികളുടെ ഉത്പന്നങ്ങളും വനവിഭവങ്ങളും വിപണനം നടത്തുന്നതിന് ഇക്കോ ഷോപ്പ്, ഇൻഫർമേഷൻ സെന്റർ തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
വാഴച്ചാൽ ഡി.എഫ്.ഒ. ആർ. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷാന്റി ജോസഫ്, പഞ്ചായത്തംഗങ്ങളായ കെ.കെ. റിജേഷ്, ശാന്തി വിജയകുമാർ, ഷോളയാർ റേഞ്ച് ഓഫീസർ വി.എസ്. സജീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..