കുടുംബസമ്മേളന യൂണിറ്റ് വാർഷികം


1 min read
Read later
Print
Share

അതിരപ്പിള്ളി : സെയ്ന്റ് പോൾസ് ദേവാലയത്തിലെ സെയ്ന്റ് ജോസഫ് കുടുംബസമ്മേളന യൂണിറ്റിന്റെ വാർഷികം ഫാ. ജിയോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഫാ. ബേബി ഉദിനിപ്പറമ്പൻ അധ്യക്ഷനായി. പ്രസിഡന്റ് ബെന്നി പാലാട്ടി, കൈക്കാരന്മാരായ പോൾസൺ കുറ്റിപ്പുഴക്കാരൻ, വർഗീസ് മാനാടൻ, പാസ്റ്ററൽ കൗൺസിൽ അംഗം സെബാസ്റ്റ്യൻ നെടുങ്ങാട്ട്, ജോബി നരേലിയയിൽ, ലിജി ഷാജു അമ്പാടൻ, ജിസ്മി ജിന്റോ എന്നിവർ പ്രസംഗിച്ചു.

കപ്പേള ആശീർവദിച്ചു

കൊടുങ്ങല്ലൂർ : കോട്ടപ്പുറം ചേരമാൻപറമ്പ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നവീകരിച്ച കപ്പേള എമിരിറ്റസ് ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി ആശീർവദിച്ചു. കത്തീഡ്രൽ വികാരി ഫാ. ജാക്‌സൻ വലിയപറമ്പിൽ, സഹവികാരിമാരായ ഫാ. വർഗീസ് കട്ടാശ്ശേരി, ഫാ. സിബിൻ എന്നിവർ സഹകാർമികരായി.

തുടർന്ന് നടന്ന പൊതുസമ്മേളനം ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. ചെട്ടിക്കാട് പള്ളി റെക്ടർ ഫാ. അംബ്രോസ് അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, വി.എസ്. ദിനിൽ, കെ.എസ്. കൈസാബ് തുടങ്ങിയവർ പ്രസംഗിച്ചു.

പോക്സോ കേസിൽ അറസ്റ്റ്

മാള : പതിനഞ്ചുകാരിയെ അപമാനിച്ച സംഭവത്തിൽ വെള്ളാങ്ങല്ലൂർ മുടവൻകാട്ടിൽ സൈനുദ്ദീനെ (43) മാള പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ പേരിൽ പോക്സോ കേസ് ചുമത്തിയതായി പോലീസ് പറഞ്ഞു. സൈനുദ്ദീനെ കോടതിയിൽ ഹാജരാക്കി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..