അതിരപ്പിള്ളി എസ് വളവിലെ പാർക്കിങ് ഗ്രൗണ്ട്
അതിരപ്പിള്ളി : വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെ എസ് വളവിൽ വിശാലമായ പാർക്കിങ് മൈതാനമുണ്ടെങ്കിലും സഞ്ചാരികൾക്കായി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തത് തലവേദനയാകുന്നു. പുലർച്ചെയെത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും അതിരപ്പിള്ളിയെത്തുന്നതിനുമുൻപുള്ള ഈ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയിട്ടാണ് ഭക്ഷണവും മറ്റും പാകം ചെയ്യുന്നത്. നിരവധി സഞ്ചാരികൾ ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്.
എന്നാൽ ഇവിടെ ശൗചാലയം, കുടിവെള്ളം തുടങ്ങി അടിസ്ഥാനസൗകര്യങ്ങൾ ഒന്നുമില്ല. മഴ പെയ്താൽ കയറി നിൽക്കാനുള്ള ഇടമോ മാലിന്യപ്പെട്ടികളോ ഇല്ല. സഞ്ചാരികൾ തൊട്ടടുത്ത് പറമ്പുകളിൽ കയറി പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനാൽ പ്രദേശമാകെ മാലിന്യം നിറഞ്ഞ് ദുർഗന്ധവും അനുഭവപ്പെടുന്നു.രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സമയത്ത് സഞ്ചാരികൾ വെള്ളത്തിനായി സമീപത്തെ വീടുകളിലേക്ക് ചെല്ലുന്നത് പലപ്പോഴും തർക്കത്തിനിടയാക്കുന്നുണ്ട്.
പിള്ളപ്പാറയിലെ പാർക്കിങ് ഗ്രൗണ്ടിലും സമാനമായ അവസ്ഥയാണുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ പിള്ളപ്പാറയിലെയും അതിരപ്പിള്ളിയിലെയും പാർക്കിങ് കേന്ദ്രങ്ങളോടുചേർന്ന് വെള്ളം, ശൗചാലയം, മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാരും വിനോദസഞ്ചാരികളും ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..