ചെറുതുരുത്തി : ഗവ. സ്‌കൂളിൽ പ്രതിപക്ഷ അധ്യാപകസംഘടനയിൽപ്പെട്ടവരെ അവഗണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് കോൺഗ്രസ് വള്ളത്തോൾനഗർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാലയത്തിന്റെ സത്‌പേരിന് കളങ്കം വരുത്തുന്ന ജില്ലാപഞ്ചായത്തംഗത്തിന്റെയും പി.ടി.എ. പ്രസിഡന്റിന്റെയും നടപടികൾ പ്രതിഷേധാർഹമാണ്. ജനുവരിയിൽ നടന്ന പരിപാടിയിൽ പ്രധാനാധ്യാപികയിൽനിന്ന് ജില്ലാപഞ്ചായത്തംഗം മൈക്ക്് പിടിച്ചുവാങ്ങി അപമാനിച്ചതായും ഇതിനെതിരേ കർശനനടപടിയുണ്ടാകണമെന്നും വള്ളത്തോൾനഗർ മണ്ഡലം പ്രസിഡന്റ്് ഒ.യു. ബഷീർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..