ഭാരതപ്പുഴയിൽ കൊച്ചിൻ പാലത്തിനു സമീപം കിടക്കുന്ന ഡയപ്പറുകൾ
ചെറുതുരുത്തി : സാംക്രമിക രോഗ ഭീഷണിയുയർത്തി ഭാരതപ്പുഴയിൽ മാലിന്യം നിറയുന്നു. കൊച്ചിൻ പാലത്തിനു സമീപം ശ്മശാനത്തിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട ഡയപ്പറുകൾ ഉൾപ്പെടെ കിടക്കുന്നത്. കുട്ടികളുമായി കുളിക്കാൻ എത്തുന്നവരാണ് ഡയപ്പറുകൾ പുഴയിൽ പലയിടത്തും ഉപേക്ഷിച്ചുപോകുന്നത്.
വെള്ളത്തിൽ നനഞ്ഞു വീർത്ത നിലയിൽ കിടക്കുന്ന ഇവ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയേറെയാണ്. നിലവിൽ നൂറുകണക്കിനു ഡയപ്പറുകളാണ് പലയിടത്തും കിടക്കുന്നത്. പല തവണ ഇതു നീക്കംചെയ്‌തെങ്കിലും അവധിദിവസങ്ങൾ കഴിഞ്ഞാൽ ഇവ പുഴയിൽ വീണ്ടും നിറയുന്ന നിലയിലാണ്.
വെള്ളത്തിലേക്കു വലിച്ചെറിയുന്ന ഇവ ഒഴുകി പലയിടത്തും കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന പ്ളാസ്റ്റിക്ക് മാലിന്യത്തിനു പുറമേയാണ് പുതിയ ഭീഷണി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..