• ചെറുതുരുത്തിയിൽ വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘സത്യമേവ ജയതേ’ സായാഹ്ന സത്യാഗ്രഹം ജില്ലാ കോൺഗ്രസ് പ്രസിഡന്റ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി : ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും ധാർഷ്‌ട്യത്തിനേറ്റ തിരിച്ചടിയാണ് കർണാടക തിരഞ്ഞെടുപ്പുഫലമെന്ന് തൃശ്ശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു.
സഘപരിവാർ ഫാസിസത്തിന്റെ മരണമണി മുഴങ്ങിയെന്നും ബി.ജെ.പി.യുടെ പതനം ആരംഭിച്ചതായും വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചെറുതുരുത്തിയിൽ സംഘടിപ്പിച്ച സത്യമേവ ജയതേ സായാഹ്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു ജോസ് വള്ളൂർ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.വി. ദാസൻ, കല്ലൂർ ബാബു, എം.എച്ച്. നൗഷാദ്, വിജയൻ ഷൊർണൂർ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..