അതിരപ്പിള്ളി : തുമ്പൂർമുഴിക്കും അതിരപ്പിള്ളിക്കുമിടയിൽ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ആനമല റോഡിനോട് ചേർന്ന് ഒഴുകുന്ന ചാലക്കുടിപ്പുഴ. വെറ്റിലപ്പാറ, ചിക്ലായി ഭാഗങ്ങളിലാണ് പുഴ റോഡിനോട് ചേർന്ന് ഒഴുകുന്നത്. ഒറ്റനോട്ടത്തിൽ ശാന്തമായി, തെളിനീരുമായി ഒഴുകുന്ന പുഴയും എതിരേ മലനിരയും മനോഹരമായ ദൃശ്യമാണ്. കനത്ത ചൂടും കൂടിയാകുമ്പോൾ ഒന്ന് മുങ്ങിക്കുളിക്കാൻ ആർക്കും തോന്നും.
നിരവധി വിനോദസഞ്ചാരികളാണ് റോഡരികിൽ വാഹനങ്ങൾ നിർത്തി പുഴയിൽ കുളിക്കാനിറങ്ങുന്നത്. എന്നാൽ, പുറമേക്ക് ശാന്തമാണെങ്കിലും അടിയൊഴുക്കുകളും കയങ്ങളും വലിയ കുഴികളും പുഴയിലുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ പുഴയിലിറങ്ങുന്നവർ അപകടത്തിൽപ്പെടുന്നു. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് സന്തോഷകരമായ വിനോദയാത്ര ദുരന്തയാത്രയായി മാറുന്നു. വെറ്റിലപ്പാറ പാലത്തിന്റെ പരിസരത്ത് ഒരുകിലോമീറ്ററിനുള്ളിൽ ഒരുമാസത്തിനിടെ പുഴയിൽ മുങ്ങിമരിച്ചത് മൂന്ന് വിദ്യാർഥികളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..