• ദേശമംഗലത്ത് നിർമാണം പൂർത്തീകരിച്ച മുല്ലക്കൽകടവ് റോഡിന്റെ ശിലാഫലകം മന്ത്രി കെ. രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്യുന്നു
ചെറുതുരുത്തി : ചേലക്കര നിയോജകമണ്ഡലത്തിൽ ഹാർബർ എൻജിനീയറിങ് വകുപ്പിനു കീഴിൽ നിർമാണം പൂർത്തീകരിച്ച തീരദേശറോഡിന്റെ ഉദ്ഘാടനം നടന്നു. ദേശമംഗലം ഗ്രാമപ്പഞ്ചായത്തിലെ മുല്ലക്കൽക്കടവ് റോഡിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു.
മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ ചേലക്കര മണ്ഡലത്തിൽ 2.2 കോടി രൂപ തീരദേശ റോഡുകൾക്ക് അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഇതിൽ 28.9 ലക്ഷം രൂപ ഉപയോഗിച്ചാണ് മുല്ലക്കൽക്കടവ് റോഡ് നിർമാണം പൂർത്തിയാക്കിയത്.
ചീഫ് എൻജിനീയർ ജോമോൻ.കെ.ജോർജ്, ദേശമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജയരാജ്, വൈസ് പ്രസിഡന്റ് ജുമൈലത്ത്, ജില്ലാ പഞ്ചായത്തംഗം പി. സാബിറ, ബ്ലോക്ക് പഞ്ചായത്തംഗം പി. സുശീല, പി. സംഗീത, എം.പി. മധു തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..