അതിരപ്പിള്ളി : വാനിൽനിന്ന് പ്ലാസ്റ്റിക് കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞ വിനോദസഞ്ചാരികളെക്കൊണ്ട് പിഴയടപ്പിച്ച് അതിരപ്പിള്ളി പഞ്ചായത്ത് അധികൃതർ. 1000 രൂപയാണ് പിഴ ഈടാക്കിയത്. മതിലകത്തുനിന്ന് അതിരപ്പിള്ളിയിലേക്ക് വരുകയായിരുന്നു വിനോദസഞ്ചാരികൾ.
ആനമല റോഡിൽ തുമ്പൂർമുഴി ഭാഗത്ത് വാഹനത്തിൽ ഉണ്ടായിരുന്നയാൾ പ്ലാസ്റ്റിക് കുപ്പി അലക്ഷ്യമായി പുറത്തേക്ക് എറിഞ്ഞു. തൊട്ടുപിറകിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്ത് കുപ്പി കൊള്ളാതിരുന്നത് ഭാഗ്യംകൊണ്ടാണ്. ഇതറിഞ്ഞ് പിറകിൽ ജീപ്പിൽ വരുകയായിരുന്ന അതിരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി വിനോദസഞ്ചാരികളുടെ വാഹനം തടഞ്ഞ് പിഴയടപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..