ആനമല റോഡിൽ ടാറിടാനായി ബസുകളടക്കമുള്ള വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുന്നു
അതിരപ്പിള്ളി : ഒരു മാസത്തോളം റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ച് ടാർ ചെയ്തിട്ടും ആനമല റോഡിലെ 22 കിലോമീറ്റർ ടാറിടലും അറ്റകുറ്റപ്പണികളും ചെയ്തുതീർന്നില്ല. ഏകദേശം 20 കോടി രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണം രണ്ടുവർഷംമുൻപ് ആരംഭിച്ചതാണ്. ഇതുവരെയും പണിതീർക്കാൻ കരാർ കമ്പനിയോ പണികൾ ചെയ്യിക്കാൻ പൊതുമരാമത്തുവകുപ്പ് അധികൃതരോ തയ്യാറായിട്ടില്ല.
ഷോളയാർ ഭാഗത്താണ് റോഡ് ടാറിടലും അറ്റകുറ്റപ്പണികളും നടക്കുന്നത്. ഇപ്പോഴും മുന്നറിയിപ്പില്ലാതെ ഒരു മണിക്കൂറിലേറെയാണ് വാഹനങ്ങൾ തടഞ്ഞിടുന്നത്. ഇതോടെ യാത്രക്കാരും വിനോദസഞ്ചാരികളും വലയുകയാണ്. പലപ്പോഴും ഒരു മണിക്കൂറിലേറെ വാഹനങ്ങൾ കാനനപാതയിൽ കുടുങ്ങിക്കിടക്കേണ്ടി വരുന്നു. ഷോളയാർ കുമ്മാട്ടി ഭാഗത്താണ് രണ്ട് ദിവസമായി വാഹനങ്ങൾ തടഞ്ഞിടുന്നത്.
മുന്നറിയിപ്പില്ലാതെ ഗതാഗതം തടയുന്നത് വിനോദസഞ്ചാരികളുടെയും കെ.എസ്.ആർ.ടി.സി. ബസുകളുടെയും യാത്രകൾ താളംതെറ്റിക്കുന്നുണ്ട്. അവധിക്കാലം ആയതിനാൽ മലക്കപ്പാറ മേഖലയിലേക്ക് ഒട്ടേറെ വിനോദസഞ്ചാരികളാണ് എത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..