ചെറുതുരുത്തി : വെട്ടിക്കാട്ടിരി സെന്ററിലെ ഉപയോഗശൂന്യമായ ടെലിഫോൺ പോസ്റ്റുകൾ ഭീഷണിയാകുന്നു. സെന്ററിൽ സംസ്ഥാനപാതയുടെ അരികിലായാണ് പഴക്കമേറിയ പോസ്റ്റുകൾ നിൽക്കുന്നത്. നിലവിൽ ഇത് പരിപാടികളുടേയും മറ്റും ബോർഡുകൾ തൂക്കാനും പോസ്റ്റർ ഒട്ടിക്കാനും മറ്റുമാണ് ഉപയോഗപ്പെടുത്തുന്നത്.
ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളിലെ ഉടമകളും മറ്റും ഇതുമാറ്റണമെന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ പോസ്റ്റുകൾക്കിടയിൽ മാലിന്യം തള്ളുന്ന പതിവും ഉണ്ട്. വാഹനങ്ങൾക്കും ഭീഷണിയായതിനാൽ അനാവശ്യമായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..