അതിരപ്പിള്ളി : ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങി നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടയാളെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. സുഹൃത്തുക്കളുമൊത്ത് പുഴയിൽ നീന്തുന്നതിനിടെ പുതുക്കാട് സ്വദേശി കാടുകുറ്റി ബിനീഷ് (28) ആണ് ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരും കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
അതിരപ്പിള്ളി സന്ദർശിച്ച് തിരികെ വരുമ്പോൾ അരൂർമുഴി സെന്ററിന് സമീപം പുഴയിൽ കയങ്ങൾ നിറഞ്ഞ അപകടസാധ്യതയുള്ള സ്ഥലത്താണ് 10 യുവാക്കൾ കുളിക്കാനിറങ്ങിയത്. പുതുക്കാട്, എളനാട് ഭാഗങ്ങളിൽനിന്നുള്ളവരാണിവർ. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അപകടമുന്നറിയിപ്പ് അവഗണിച്ച് പുഴയിലിറങ്ങി കുളിച്ചതിന് 10 യുവാക്കളുടെ പേരിൽ കൊന്നക്കുഴി സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി. സന്തോഷിന്റെ നേതൃത്വത്തിൽ കേസെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..