ചെറുതുരുത്തി : ഭാരതപ്പുഴയുടെ സംരക്ഷണത്തിന് കുട്ടികൾക്കായി പഠന മൊഡ്യൂൾ തയ്യാറാക്കാനും പുഴയിലെ മാലിന്യം തള്ളൽ, പുഴ കൈയേറ്റം, പുഴ ചൂഷണം തുടങ്ങിയവയെക്കുറിച്ച് പഠനങ്ങൾ നടത്താനും ചെറുതുരുത്തിയിൽനടന്ന ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ യോഗം തീരുമാനിച്ചു. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ചാപ്റ്റർ പ്രവർത്തകരാണ് ചെറുതുരുത്തി പൂമുള്ളി ആയുർവേദ മെഡിക്കൽ കോളേജിൽനടന്ന യോഗത്തിൽ പങ്കെടുത്തത്.
പുഴ സംരക്ഷണത്തിനുള്ള ഭാവി പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ ജനറൽ സെക്രട്ടറി വിനോദ് നമ്പ്യാർ, ഡോ. രാജൻ ചുങ്കത്ത്, എ. ശ്രീകുമാർ നായർ, സന്ധ്യ മന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..