• വൈശ്ശേരി-ചിക്ലായി റോഡിൽ മാലിന്യം തള്ളിയ നിലയിൽ
അതിരപ്പിള്ളി : വൈശ്ശേരി-ചിക്ലായി റോഡിൽ സമൂഹവിരുദ്ധർ മാലിന്യം തള്ളി. പ്ലാസ്റ്റിക്, ഡയപ്പറുകൾ, ചെരിപ്പുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് റോഡരികിൽ തള്ളിയത്. ആനമല റോഡിനേയും കുറ്റിച്ചിറ വെറ്റിലപ്പാറ റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡരികിലാണ് മാലിന്യം തള്ളിയത്.
തെരുവുനായകൾ റോഡിലേക്ക് വലിച്ചിട്ടതോടെ പ്രദേശമാകെ മാലിന്യം ചിതറിക്കിടക്കുകയാണ്. കാൽനട യാത്രക്കാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ പോലും സാധിക്കുന്നില്ല. ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്നതിന്റെ ഭാഗമായി ആനമല റോഡിന്റെ ഇരുവശവും മാലിന്യങ്ങൾ നീക്കം ചെയ്‌തിരുന്നു. എന്നാൽ ഉൾപ്രദേശങ്ങളിലേക്ക് പോകുന്ന റോഡിന്റെ വശങ്ങളിൽ കിടക്കുന്ന മാലിന്യങ്ങൾ ഇത് വരെ മാറ്റിയിട്ടില്ല. മാലിന്യം പൂർണമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..