• ഡിഫറന്റ്ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ ചേലക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ മാർച്ച് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി : ഭിന്നശേഷിയുള്ളവർക്ക് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ യാത്രാസൗകര്യം നിഷേധിക്കുന്നതിൽ ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ ചേലക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു.
ഡി.എ.ഡബ്ല്യു.എഫ്. ഏരിയാ പ്രസിഡന്റ് വി.എം. സുലൈമാൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മണികണ്ഠൻ മാപ്രാണം മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി അജീഷ്, കെ.കെ. മുരളീധരൻ, ഷെയ്ക്ക് അബ്ദുൾ ഖാദർ, പി. സാബിറ, പി.എ. യൂസഫ്, പി.എം. നൗഫൽ, മുരളി വള്ളത്തോൾ, ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..