മങ്ങാട് : കോട്ടപ്പുറം മണ്ണതൃക്കോവ് ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും ഊട്ടുപുര സമർപ്പണവും നടന്നു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, വൈകീട്ട് ഓട്ടൻതുള്ളൽ, തിരുവാതിരക്കളി, അന്നദാനം എന്നിവ നടന്നു.
കൊട്ടിലിങ്ങൽ പാറുക്കുട്ടി നങ്ങ്യാരുടെയും താഴത്തേതിൽ ശങ്കരൻ നമ്പ്യാരുടെയും സ്മരണയ്ക്കായി കൊട്ടിലിങ്ങൽ ശ്രീധരൻ നമ്പ്യാർ നിർമിച്ച ഊട്ടുപുര ക്ഷേത്രം തന്ത്രി കീഴുമുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് സമർപ്പിച്ചു. ശനിയാഴ്ച രാവിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ, അന്നദാനം, വൈകീട്ട് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം എന്നിവ നടന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..