• മണ്ണിടിച്ചിലിനെത്തുടർന്ന് നെടുമ്പുര പ്രധാന കനാൽപ്പാലംഅപകടാവസ്ഥയിൽ
ചെറുതുരുത്തി : വശങ്ങളിലെ മണ്ണൊലിപ്പിനെത്തുടർന്ന് നെടുമ്പുര സെന്ററിലെ പ്രധാന കനാൽപ്പാലം അപകടാവസ്ഥയിൽ. മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നു ഒരു ഭാഗം ദുർബലമായിരുന്നു. നിലവിൽ പാലത്തിന്റെ മേൽവരിയിലെ കരിങ്കൽ പാളികൾ ഇളകിത്തുടങ്ങിയ നിലയിലാണ്.
ബസുകൾ അടക്കം നിരന്തരം വാഹനങ്ങൾ പോകുന്ന പാലമായതിനാൽ മണ്ണിടിഞ്ഞ ഭാഗത്ത് മുന്നറിയിപ്പിനായി രണ്ടു മുളകൾ മാത്രമാണ് വെച്ചിരിക്കുന്നത്. കാലവർഷം ശക്തമായാൽ മണ്ണിടിഞ്ഞ ഭാഗത്തുകൂടി വെള്ളം കനാലിലേക്കു കുത്തിയിറങ്ങും. ഇതോടെ പാലത്തിന്റെ ദുർബലപ്പെട്ട ഭാഗം ഇടിഞ്ഞു അപകടം ഉണ്ടാകുന്ന നിലയിലാണ്. ഇടിഞ്ഞ ഭാഗം കരിങ്കൽ കെട്ടി സംരക്ഷിക്കാനോ, കാലവർഷം ശക്തമാകുന്നതിനു മുമ്പ് മണ്ണുചാക്കുകൾ നിരത്തി വെള്ളം തടയാനോ തയ്യാറായില്ലെങ്കിൽ വലിയ അപകടഭീഷണിക്ക് സാധ്യതയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..