• ആനമല റോഡരികിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നു
അതിരപ്പിള്ളി : മേഖലയിൽ വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ റോഡരികിലും പുഴയോരത്തും എണ്ണപ്പനത്തോട്ടത്തിലും കുന്നുകൂടുകയാണ്. ഇവ ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുകയും വന്യമൃഗങ്ങൾ ഭക്ഷണമാക്കുകയും ചെയ്യുന്നു. മാലിന്യങ്ങൾ മൂലമുള്ള പ്രശ്‌നങ്ങൾ കൂടിയതോടെ വിനോദ സഞ്ചാരമേഖല മാലിന്യമുക്തമാക്കാനുള്ള ശ്രമത്തിലാണ് അതിരപ്പിള്ളി പഞ്ചായത്ത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എല്ലാ വാർഡുകളിലും റോഡരികിലെ മാലിന്യം ശേഖരിച്ചിരുന്നു. അടുത്ത ഘട്ടം എന്ന നിലയിൽ വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തി ഭക്ഷണം കഴിക്കാറുള്ള ഭാഗങ്ങളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കരുത് എന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി.
തുമ്പൂർമുഴി മുതൽ പുളിയിലപ്പാറ വരെയുള്ള ഭാഗങ്ങളിൽ 25 ബോർഡുകളാണ് സ്ഥാപിക്കുന്നത്. പ്രസിഡന്റ് ആതിരാ ദേവരാജൻ, വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വഴിയോരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ സഞ്ചാരികളിൽനിന്ന് ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും പിഴയീടാക്കിയിരുന്നു.
വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പ്ലാസ്റ്റിക് നിരോധനത്തിൽ കർശനനടപടികളുമായി മുന്നോട്ടുപോകാനാണ് പഞ്ചായത്തിന്റെ തീരുമാനം.
പഞ്ചായത്തിന്റെ നിർദേശപ്രകാരം തുമ്പൂർമുഴി ശലഭോദ്യാനം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..