തൃശ്ശൂർ : എല്ലാ ജനവിഭാഗങ്ങൾക്കും അർഹമായ പങ്കാളിത്തം ലഭിക്കുംവിധം ആനുകൂല്യങ്ങൾ നൽകി സാമൂഹികനീതി നടപ്പാക്കണമെന്ന് എഴുത്തച്ഛൻസമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ് പറഞ്ഞു. അഖിലകേരള എഴുത്തച്ഛൻസമാജം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ. ജയറാം അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി, രഞ്ജിത്ത് ബാലൻ, അഡ്വ. ചിത്ര, ശശികുമാർ പുന്നുപറമ്പ്, രാജി മോഹൻദാസ്, ധന്യ രാമചന്ദ്രൻ, സനൂപ് വിജയകുമാർ, ഓമന രവീന്ദ്രൻ, രാമചന്ദ്രൻ താണിക്കുടം, ഗോപിനാഥൻ മനക്കുളംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.കെ. ജയറാം (പ്രസി.), ജയകൃഷ്ണൻ ടി. മേപ്പിള്ളി (സെക്ര.), അഡ്വ. ചിത്ര (ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..