തൃപ്രയാർ : ബൈക്കിൽ എം.ഡി.എം.എ.യുമായി പോയ യുവാവ് എക്സൈസിന്റെ പിടിയിലായി. പെരുവല്ലൂർ വടക്കുംചേരി അക്ഷയ്്‌ലാലാ(24)ണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൂമ്പുള്ളി പാലത്തിനു സമീപത്തുവെച്ചാണ് എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടിയത്. ബൈക്കിൽനിന്ന് 5.65 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ട് വിൽപ്പന നടത്താൻ കൊണ്ടുപോയിരുന്നതാണ് എം.ഡി.എം.എ.യെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സ്‌കൂൾ കുട്ടികളെ ലഹരിമാഫിയയുടെ വലയിൽ എത്തിക്കാനുള്ള കണ്ണികളുടെ ഭാഗമായി നിരവധി ചെറുപ്പക്കാർ സിന്തറ്റിക് മയക്കുമരുന്നുവിൽപ്പനയിലേക്ക് മാറുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
പ്രിവന്റീവ് ഓഫീസർ കെ.ആർ. ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ഇ. പോൾ, ജയ്‌സൺ പി. ദേവസി, സിവിൽ എക്സൈസ് ഓഫീസർ നീതു എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..