ചെറുതുരുത്തി : പോ ലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതിയായ ആളെ അറസ്റ്റ് ചെയ്തു. ജില്ലയ്ക്കകത്തും പുറത്തുമായി കവർച്ച, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളിലെ പ്രതിയായ ചെറുതുരുത്തി അത്തിക്കാപറമ്പ് ലക്ഷംവീട് പാളയംകോട്ടുകാരൻ വീട്ടിൽ റെജീബ് (32) ആണ് അറസ്റ്റിലായത്.
കുന്നംകുളം എ.സി.പി. സിനോജിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണവിഭാഗവും ചെറുതുരുത്തി എസ്.ഐ. കെ.എ. ഫക്രുദ്ദീനും ചേർന്ന് മാഹിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റജീബിനെതിരേ ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നരഹത്യശ്രമക്കേസിന്റെ ഭാഗമായി നടത്തിയ രഹസ്യാന്വേഷണത്തിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം റജീബ് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. 2021-ൽ റജീബിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..