ചാലിശ്ശേരി : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. മലയാളം, എച്ച്.എസ്.ടി. ഹിന്ദി, യു.പി.എസ്.ടി., ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ (യു.പി. വിഭാഗം), ഓഫീസ് അറ്റൻഡന്റ്, എഫ്.ടി.എം. എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച പത്തരയ്ക്ക് സ്‌കൂൾ ഓഫീസിൽ നടത്തും.
പുന്നയൂർക്കുളം : പരൂർ കുപ്രവള്ളി ഗവ. എൽ.പി. സ്‌കൂളിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ബുധനാഴ്ച 11-നും പുന്നയൂർക്കുളം ഗവ. എൽ.പി. സ്‌കൂളിൽ 10-നും നടക്കും.
മന്ദലാംകുന്ന് ജി.എഫ്. യു.പി. സ്‌കൂളിൽ എൽ.പി., യു.പി., യു.പി. അറബിക് അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച ബുധനാഴ്ച 10.30-നും പുന്നയൂർ കുരഞ്ഞിയൂർ ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. ജൂനിയർ അറബിക് അധ്യാപക ഒഴിവിലേക്ക് ബുധനാഴ്ച 12-നും അഭിമുഖം നടക്കും.
പുന്നയൂർ : നോർത്ത് ഗവ. എൽ.പി. സ്‌കൂളിലെ രണ്ട് എൽ.പി. അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ബുധനാഴ്ച 11-ന് നടക്കും.
പുന്നയൂർക്കുളം : ചെറായി ഗവ. യു.പി. സ്‌കൂളിൽ എൽ.പി., യു.പി., ഹിന്ദി അധ്യാപക ഒഴിവുണ്ട്. എൽ.പി. വിഭാഗം അഭിമുഖം ബുധനാഴ്ച 10.30-നും യു.പി.യുടെ ഉച്ചതിരിഞ്ഞ് രണ്ടിനും നടക്കും.
വടക്കേക്കാട് : കൊച്ചന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എൽ.പി. എസ്.ടി., ജൂനിയർ അറബിക്, യു.പി.എസ്.ടി., എച്ച്.എസ്. കണക്ക്, ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ രണ്ടിന് 10.30-ന് നടക്കും.
പുന്നയൂർക്കുളം : ജി.എം.എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. താത്‌കാലിക ഒഴിവുകളിലേക്ക് കെ.ടെറ്റ്. യോഗ്യതയുള്ളവരെ നിയമിക്കുന്നു. കൂടിക്കാഴ്ച 31-ന് രാവിലെ പത്തിന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..