വിയ്യൂർ നിത്യസഹായമാതാ പള്ളിയിൽ നടന്ന അഖിലകേരള ബൈബിൾ സംഗീതോത്സവം ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു
തൃശ്ശൂർ : വിയ്യൂർ നിത്യസഹായമാതാ പള്ളിയിൽ നടത്തിയ അഖിലകേരള ബൈബിൾ സംഗീതോത്സവം സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. പോൾ പൂവത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. പള്ളി വികാരി ഫാ. ജോയ് അടമ്പുകുളം, കൈക്കാരൻ ഫ്രാൻസിസ് പള്ളിപ്പുറം, ഫാ. ആൻജോ പുത്തൂർ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം കർണാടക സംഗീതജ്ഞരായ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കൽ, വിദ്വാൻ എം.ബി. മണി, ഫാ. ആൻജോ പുത്തൂർ എന്നിവരുടെ കച്ചേരികളും അരങ്ങേറി. പ്രൊഫ. അബ്ദുൾ അസീസ് വയലിനിലും മൃദംഗത്തിൽ സജിൻലാൽ, ഘടത്തിൽ സുജിത് എന്നിവരും പക്കമേളമൊരുക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..