അതിരപ്പിള്ളി : പഞ്ചായത്തിന്റെ കായികസ്വപ്നങ്ങൾക്ക് കരുത്തേകാൻ വെറ്റിലപ്പാറയിൽ ടർഫ് കോർട്ട് ഒരുങ്ങി. മലയോരമേഖലയിലെ കായികപ്രേമികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമായത്. രണ്ടു വർഷം മുന്പ് നിർമാണോദ്ഘാടനം നടത്തിയിട്ടും നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
മുൻ എം.എൽ.എ. ബി.ഡി. ദേവസിയുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 35 ലക്ഷം രൂപ ചെലവഴിച്ചാണ് ടർഫ് കോർട്ട് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് നിർമാണം തുടങ്ങിയ ആദ്യത്തെ ടർഫ് കോർട്ടാണ് അതിരപ്പിള്ളിയിലേത്. വെറ്റിലപ്പാറ വനിതാ വ്യവസായകേന്ദ്രത്തിനു സമീപമുള്ള സ്ഥലത്ത് കോർട്ട് നിർമാണം പൂർത്തിയായെങ്കിലും ഫ്ളഡ്‌ലിറ്റ്, വിശ്രമസ്ഥലം, വസ്ത്രം മാറുന്നതിനുള്ള മുറികൾ, ഓഫീസ്, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..