കോഴിക്കോട് ഹോട്ടൽ മുറിയിൽ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ ഷിബിലിയെ കാർ ഉപേക്ഷിച്ച നെടുമ്പുര-താഴപ്ര എസ്റ്റേറ്റ് ഭാഗത്ത് പോലീസ് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ
ചെറുതുരുത്തി : തിരൂർ എഴൂർ മേച്ചേരിവീട്ടിൽ സിദ്ദിഖിനെ കോഴിക്കോട്ട് ഹോട്ടൽമുറിയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി പാലക്കാട് വല്ലപ്പുഴ ചെറുകോട്ടെ ഷിബിലിയെ നെടുമ്പുര-താഴപ്ര എസ്റ്റേറ്റ് ഭാഗത്ത് പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നു. സംഭവത്തിൽ മുഖ്യപ്രതിയായ ഷിബിലി കാർ ഉപേക്ഷിച്ച സ്ഥലമാണിത്. സിദ്ദിഖിനെ കൊലപ്പെടുത്തിയതിനുശേഷം പ്രതികൾ ഉപയോഗിച്ച കാർ ഉൾപ്രദേശത്ത് ഒരു വീടിനു സമീപം ഉപേക്ഷിച്ചശേഷം കടന്നു കളയുകയായിരുന്നു. വാഹനം ഇവിടെവച്ച് വൃത്തിയാക്കി കാറിലെ സാധനങ്ങൾ തൊട്ടടുത്ത പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതായി ഷിബിലി പോലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ, മരിച്ച സിദ്ദിഖിന്റെ എ.ടി.എം. കാർഡും ബാങ്ക് രേഖകളും കിണറ്റിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇനി ജയിലിലെ ഭക്ഷണം കഴിക്കാമെന്ന നാട്ടുകാരുടെ കമന്റിന് പരിഹാസച്ചിരിയായിരുന്നു ഷിബിലിയുടെ മറുപടി. ചിരിച്ചു തലയാട്ടി യാതൊരു കുലുക്കവുമില്ലാതെയാണ് ഷിബിലി പോലീസ് വണ്ടിയിൽ ഇരുന്നത്. മലപ്പുറത്തുനിന്നുള്ള സംഘം വൈകീട്ട് 6.30-ഓടെയാണ് സംഭവസ്ഥലത്ത് എത്തിയത്.
ഷിബിലിയെയും മറ്റു ചിലരെയും മുന്പും നെടുമ്പുര-താഴപ്ര എസ്റ്റേറ്റ് ഭാഗത്ത് കണ്ടതായി നാട്ടുകാർ മൊഴി നൽകി. പ്രദേശത്തു നടന്ന ചില റബ്ബർഷീറ്റു മോഷണത്തിൽ ഇവരുടെ പങ്ക് സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥർ ചിലരെ ചോദ്യംചെയ്തു. തിരൂർ സി.ഐ. എം.ജെ. ജിജോ, എസ്.ഐ. മണികണ്ഠൻ, ചെറുതുരുത്തി എസ്.ഐ. കെ.എ. ഫക്രുദ്ദീൻ, സയന്റിഫിക് ഓഫീസർ മിനി എന്നിവരാണ് തെളിവെടുപ്പിനു നേതൃത്വം നൽകിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..