അതിരപ്പിള്ളി : കണ്ണൻകുഴി മുതൽ അതിരപ്പിള്ളി വെള്ളച്ചാട്ടം വരെയുള്ള പുഴയുടെ ഭാഗങ്ങളിൽ നടത്തിയ ശുചീകരണത്തിൽ ശേഖരിച്ചത് 25 ചാക്ക് മാലിന്യം. ഡിസ്‌പോസിബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ചില്ലു കുപ്പികൾ, ഡയപ്പറുകൾ തുടങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കിയത്. മാലിന്യങ്ങൾ അതിരപ്പിള്ളി പഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്ക് കൈമാറി.
ഡി.വൈ.എഫ്.ഐ. ചാലക്കുടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണം ജില്ലാ പ്രസിഡൻറ് ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിതിൻ പുല്ലൻ, സെക്രട്ടറി പി.സി. നിഖിൽ, മേഖലാ സെക്രട്ടറി കെ. എസ്. സുനിൽകുമാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, പഞ്ചായത്തഗം കെ.കെ. റിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..